¡Sorpréndeme!

Gail സമരം : ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി | Oneindia Malayalam

2017-11-02 119 Dailymotion

നിര്‍ദിഷ്ട ഗെയില്‍ പദ്ധതിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ല, മര്‍ദിച്ച് ഒതുക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നിടങ്ങളില്‍ അലൈന്‍മെന്റ് മാറ്റിസ്ഥാപിക്കണം.ഗെയില്‍ സമരത്തില്‍ സംഘർഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവരെന്ന് പോലീസ്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍
ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി
തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു.